banner

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കർണാടകയിൽ മത്സരിച്ചേക്കുമെന്നു റിപ്പോർട്ട്


സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്‌ര കർണാടകയിലെ കൊപ്പലിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. വിജയസാധ്യത പരിശോദിക്കാൻ മണ്ഡലത്തിൽ പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെ ഹൈക്കമാൻഡ് പ്രത്യേക സർവെ പൂർത്തിയാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബിജെപിയുടെ കാരാടി സംഗണ്ണയാണ് കൊപ്പാലിലെ ഇപ്പോഴത്തെ എംപി. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ വിവിധ പദ്ധതികൾ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ, പ്രിയങ്കയെ പരിഗണിക്കുന്നതായി അറിഞ്ഞിട്ടില്ലെന്നും അവരെത്തിയാൽ വിജയം ഉറപ്പാക്കുമെന്നും പ്രാദേശിക നേതൃത്വം പറഞ്ഞു. പ്രിയങ്ക മത്സരിക്കാനെത്തുന്നത് കോൺഗ്രസിന് വലിയ ഊർജം നൽകുമെന്നും നേതാക്കൾ പറയുന്നു.

കൊപ്പൽ കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊപ്പൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന എട്ടു മണ്ഡലങ്ങളിൽ ആറിടത്തും കോൺഗ്രസാണ് വിജയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് മണ്ഡലം സുരക്ഷിതമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

1991 ൽ കർണാടകയിലെ ബെല്ലാരിയിൽ നിന്ന് സോണിയ ഗാന്ധി മത്സരിച്ചിരുന്നു. അന്നു സുഷമ സ്വരാജിനെയാണു പരാജയപ്പെടുത്തി. 1978 ൽ ചിക്കമംഗളൂരുവിൽ നിന്ന് മുൻ പ്രധാമന്ത്രി ഇന്ദിര ഗാന്ധിയും മത്സരിച്ചു വിജയിച്ചിരുന്നു.

Post a Comment

0 Comments