banner

കൊല്ലത്ത് ബൈക്ക് യാത്രികരെ ആക്രമിച്ചയാൾ പോലീസ് പിടിയിൽ!, ഓച്ചിറയിൽ 18കാരൻ അറസ്റ്റിലായത് മുൻവിരോധംമൂലം പാറക്കല്ലുകൊണ്ട്‌ തലയിൽ ഇടിച്ച സംഭവത്തിൽ


സ്വന്തം ലേഖകൻ
ഓച്ചിറ : മുൻവിരോധംമൂലം യുവാക്കളെ ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ, ഞക്കനാൽ കിടങ്ങിൽ വീട്ടിൽ സൂരജ് (18) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. വള്ളികുന്നം സ്വദേശിയായ അബ്ദുൾ ജസീലുമായും സുഹൃത്ത് വൈശാഖുമായും സൂരജിനുള്ള മുൻവിരോധമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.45-ന് കുറ്റിക്കൽമുക്കിൽവെച്ച് സൂരജും സംഘവും ബൈക്കിൽ വരികയായിരുന്ന ജസീലിനെയും വൈശാഖിനെയും തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ബൈക്കിൽനിന്നു നിലത്തുവീണ ജസീലിനെ സൂരജ് പാറക്കല്ലുകൊണ്ട്‌ തലയിൽ ഇടിച്ചു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Post a Comment

0 Comments