banner

മുടിവെട്ടാൻ അച്ഛനൊപ്പം പോയ ഒൻപതുവയസ്സുകാരിക്കുനേരെ പീഡനശ്രമം!, കൊല്ലം പത്തനാപുരത്ത് ബാർബർഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ
പത്തനാപുരം : ബാർബർഷോപ്പിൽ മുടിവെട്ടാൻ അച്ഛനൊപ്പം പോയ ഒൻപതുവയസ്സുകാരിക്കുനേരെ പീഡനശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ബാർബർഷോപ്പ് ജീവനക്കാരനായ യു.പി. സ്വദേശി ജുനൈദിനെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

പട്ടാഴി ബി.എസ്.എൻ.എൽ. ഓഫീസിനുസമീപത്തുള്ള ബാർബർഷോപ്പിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുടി കഴുകണമെന്ന്‌ പറഞ്ഞ് കാബിനിൽ കയറ്റി കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.

വീട്ടിലെത്തിയ കുട്ടി അമ്മയോട് നടന്ന സംഭവങ്ങൾ പറയുകയായിരുന്നു. കുട്ടിയേയുംകൂട്ടി രക്ഷകർത്താക്കൾ കുന്നിക്കോട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Post a Comment

0 Comments