banner

ഉത്സവത്തെ വരവേൽക്കാൻ കാഞ്ഞാവെളി ഒരുങ്ങി!, മുള്ളൻകോട് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം നാളെ ആരംഭിക്കും, ദേവീ പൊങ്കാലയോടു കൂടി ആരംഭിക്കുന്ന ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അഞ്ചൽ ഗായത്രി മഠത്തിൽ ബ്രഹ്മശ്രീ ത്യാഗരാജൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി അനിൽകുമാർ എന്നിവർ കാർമികത്വം വഹിക്കും


സ്വന്തം ലേഖകൻ
കാഞ്ഞാവെളി : മുള്ളൻകോട് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം 2024 ജനുവരി 16 ചൊവ്വാഴ്ചയായ നാളെ മുതൽ 18 വ്യാഴാഴ്ച വരെ നടക്കും. നാളെ രാവിലെ 10 മണിക്ക് ദേവി പൊങ്കാലയോട് കൂടിയാണ് ഉത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷേത്രം തന്ത്രി അഞ്ചൽ ഗായത്രി മഠത്തിൽ ബ്രഹ്മശ്രീ ത്യാഗരാജൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി അനിൽകുമാർ (കുട്ടൻശാന്തി) എന്നിവർ കാർമികത്വം വഹിക്കും. 

ഉത്സവത്തിന് അനുബന്ധമായി നൃത്തോത്സവം 2024, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, വർണ്ണശബളമായ ചമയവിളക്ക് ഘോഷയാത്രയും, ചെണ്ടമേളം എന്നിവയും അവസാന ദിവസമായ ജനുവരി 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ സമൂഹസദ്യയും ഉണ്ടായിരിക്കും. 

Post a Comment

0 Comments