സ്വന്തം ലേഖകൻ
മുംബയ് : ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ കെ.എല്‍. രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വിക്കറ്റ് കീപ്പറുടെ റോള്‍ ഉണ്ടായിരിക്കില്ലെന്നും സെലക്ടര്‍മാര്‍. ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചപ്പോള്‍ സ്പെഷ്യലിസ്റ്റ് കീപ്പര്‍മാരായ കെ.എസ്. ഭരതിനെയും ധ്രുവ് ജുറേലിനെയും ഉള്‍പ്പെടുത്തിയിരുന്നു.
ധ്രുവ് ജുറേല്‍ ആദ്യമായാണ് ഇന്ത്യൻ സീനിയര്‍ ടീമിലെത്തുന്നത്. 22 വയസ്സുള്ള ജുറേല്‍മികവുറ്റ കീപ്പറാണ്. അണ്ടര്‍ 19 ടീമിലംഗമായിരുന്നു. ഇന്ത്യയിലെ സ്പിൻ പിച്ചില്‍ രാഹുലിന് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് ഈ തീരുമാനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്ബരയിലാണ് രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. ജനുവരി 25-ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ആരംഭിക്കുക.

0 Comments