banner

ശക്തികുളങ്ങരയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം!, അര കിലോമീറ്ററോളം വിരണ്ടോടിയ ആന മതിൽ തകർത്തു, ആയിരക്കണക്കിനാളുകളെ ഭയത്തിൻ്റെ മുൾമുനയിൽ നിർത്തി, പുറത്തു വന്ന വീഡിയോ കാണാം


കൊല്ലം : ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. രാജശേഖരൻ എന്ന ആനയാണ് ഇന്നലെ വൈകിട്ടോടെ നടന്ന ഉത്സവ ഘോഷയാത്രയ്ക്കിടെ വിരണ്ടോടിയത്. ഘോഷയാത്രയ്ക്കിടെ ശബ്ദങ്ങൾ കേട്ട് വിരണ്ടോടിയ ആന അര കിലോമീറ്ററോളം ഓടുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു.

ഓടുന്നതിനിടെ ആന പ്രദേശത്തെ ഒരു വീടിൻ്റെ ചുറ്റുമതിൽ തകർത്തു. ഉത്സവം കാണാനെത്തിയ ആയിരക്കണക്കിന് ആളുകളെ നിയന്ത്രിക്കാൻ പോലീസ് കനത്ത സുരക്ഷ ഒരുക്കുന്നതിനിടെ ആണ് കനത്ത പരിഭ്രാന്തി സൃഷ്ടിച്ചു കൊണ്ട് ആന വിരണ്ടോടിയത്. പിന്നാലെ പോലീസും, ഫയർഫോഴ്സും എലിഫൻ്റ് സ്കോഡും പാപ്പാൻമാരും ചേർന്ന് ആനയെ പഴയ സ്ഥിതിയിലേക്ക് ആക്കാൻ ശ്രമം നടത്തുകയായിരുന്നു.

Post a Comment

0 Comments