banner

രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


സ്വന്തം ലേഖകൻ
കാസര്‍കോട് പള്ളത്ത് രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

പുലര്‍ച്ചെ 5.20ന് ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നിഗമനത്തിലുള്ളത്. സംഭവ സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments