banner

റോഡ് മുറിച്ച് കടക്കവേ അപകടം, ഷാർജയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു


സ്വന്തം ലേഖകൻ
ഷാർജയിൽ റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനമിടിച്ച് പ്രവാസി മരിച്ചു. കണ്ണൂർ പാനൂർ കണ്ണൻകോട് സ്വദേശി ബദറുദ്ദീൻ പുത്തൻപുരയിൽ (39) ആണ് മരിച്ചത്. 

ഷാർജ നാഷനൽ പെയിന്റിന് സമീപത്തായിരുന്നു അപകടം. 20 വർഷമായി പ്രവാസിയായ ബദറുദ്ദീൻ അജ്‌മാനിൽ സെയിൽസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

ഭാര്യ: സുനീറ, മക്കൾ: സബാ ഷഹലിൻ, സംറ ഷഹലിൻ, മുഹമ്മദ് റയാൻ ബദർ. പരേതനായ ഉസ്മാൻറെയും ബീഫാത്തുവിന്റെയും മകനാണ്. സംസ്കാരം നാട്ടിൽ.

Post a Comment

0 Comments