banner

കൊല്ലം നീണ്ടകരയിൽ യുവാവിന് സാമൂഹ്യവിരുദ്ധരുടെ മർദ്ദനം!, ചവറ പോലീസ് സ്റ്റേഷനിൽ പരാതി


സ്വന്തം ലേഖകൻ
നീണ്ടകര : സാമൂഹ്യവിരുദ്ധർ സംഘംചേർന്ന് യുവാവിനെ മർദിച്ചതായി ചവറ പോലീസ് സ്റ്റേഷനിൽ പരാതി. നീണ്ടകര അമ്പിളി ജങ്‌ഷൻ ചാപ്രായിൽ കിഴക്കതിൽ തോംസനാണ് (35) മർദനമേറ്റത്. 

കഴിഞ്ഞ 11-ന് രാത്രി 9.30-ന്‌ എസ്.എൻ.കലുങ്കിനു സമീപത്തെ കടയിൽനിന്നു ജ്യൂസ് കുടിക്കുന്നതിനിടെ കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾ അസഭ്യം പറഞ്ഞു. 

തുടർന്ന് വീട്ടിലേക്ക് പോകുന്നതിനിടെ സംഘടിച്ചെത്തിയ ഇവർ മർദിക്കുകയായിരുന്നെന്നു കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

Post a Comment

0 Comments