banner

വന്യമൃഗങ്ങളുടെ ആക്രമണം!, കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ഒരംഗത്തിന് 12000 രൂപ ശമ്പളത്തിൽ ജോലി, നഷ്ടപരിഹാരമായി 5ലക്ഷം രൂപ, പ്രഖ്യാപനവുമായി മമത ബാനര്‍ജി


സ്വന്തം ലേഖകൻ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചു. 

മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാസം തോറും 12000 രൂപ ശമ്പളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക. പുരുലിയയില്‍ നടന്ന ഒരു പൊതു ചടങ്ങിലാണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

Post a Comment

0 Comments