banner

ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അടിപതറുന്നു!, മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു, പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
ഷിംല : ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു. വിമത നീക്കത്തിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നാലെയാണ് പാര്‍ട്ടിയും സര്‍ക്കാരും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

മന്ത്രിയും പിസിസി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനുമായ വിക്രമാദിത്യ സിങ് മന്ത്രി സ്ഥാനം രാജിവെച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. തന്റെ പിതാവിന്റെ പേര് ഉപയോഗിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അതൃപ്തി വ്യക്തമാക്കിക്കൊണ്ട് വിക്രമാദിത്യ സിങ് പറഞ്ഞു.

Post a Comment

0 Comments