സ്വന്തം ലേഖകൻ
കോന്നി : പത്തനംതിട്ട കോന്നിയില്‍ മധ്യവയസ്‌കനെ ഒരുമാസത്തിനുശേഷം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളപ്പാറ സ്വദേശി ജയപ്രസാദാണ് (52) മരിച്ചത്. ഒരു മാസത്തോളമായി ജയപ്രസാദിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇയാളുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെടുത്തത്.
അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ജയപ്രസാദും ഭാര്യയും കുറച്ചുനാളായി അകന്നാണ് താമസിച്ചിരുന്നത്. ഇതിനിടെ ഭര്‍ത്താവ് താമസിച്ചിരുന്ന സ്ഥലത്ത് ഭാര്യ എത്തിയപ്പോഴാണ് വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ജയപ്രസാദിനെ മരിച്ച നിലയില്‍ അകത്ത് കണ്ടെത്തിയത്.
ഒരുമാസം മുമ്പ് അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്ന് ആശുപത്രിയില്‍ നിന്നും കൂടെ നില്‍ക്കാന്‍ ആളുവേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജയപ്രസാദ് ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീടാണ് അപ്രതീക്ഷിതമായി ഇയാളെ കാണാതായത്. തുടര്‍ന്ന് ഭാര്യ കോന്നി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
.jpg)
0 Comments