banner

രാഷ്ട്രപതിക്ക് കത്ത്!, പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ബന്‍വാരിലാല്‍ പുരോഹിത്, രാജിയ്ക്ക് പിന്നിൽ കോടതി പരാമർശമോ?


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടും മറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലുമാണ്  രാജിവെക്കുന്നതെന്നാണ് അദ്ദേഹം രാഷ്ട്പതിക്ക് അയച്ച കത്തില്‍ പറയുന്നത്. രണ്ട് വാക്യത്തില്‍ മാത്രമുള്ള രാജിക്കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല കൂടി ബന്‍വാരിലാല്‍ നിര്‍വഹിച്ചിരുന്നു. ഈ പദവിയും അദ്ദേഹം രാജിവച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ചത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Post a Comment

0 Comments