സ്വന്തം ലേഖകൻ
വർക്കല : വീടിന്റെ ടെറസിലിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ അരുണിനെ (35) വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
നാരായണന്റെ വീടിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിക്കുകയായിരുന്നു. ഇതിനിടെ തർക്കമുണ്ടാകുകയും കൈയാങ്കളിക്കിടെ നാരായണൻ താഴേക്ക് വീഴുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അരുണിന്റെ കൈക്ക് പരിക്കുണ്ട്.
0 Comments