സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : അടുത്തിടെ ഉയർന്നു വന്ന അഞ്ചാലുംമൂട്ടിലെ മാഷ്വി റസ്റ്റോറൻറ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പൂട്ടിച്ചു. ചിക്കൻ ഫ്രൈയിൽ ചത്ത പുഴുവിനെ കണ്ടതായുള്ള പരാതിയെത്തുടർന്ന് അഞ്ചാലുംമൂട് മുരിങ്ങമൂട്ടിനു സമീപം പ്രവർത്തിച്ചുവന്ന മാഷ്വി റസ്റ്റോറൻറ് കോർപ്പറേഷൻ ആരോഗ്യവിഭാഗം കഴിഞ്ഞദിവസം അടപ്പിക്കുകയായിരുന്നു.
മങ്ങാട് സ്വദേശിയായ യുവാവ് കഴിഞ്ഞദിവസം ചിക്കൻ ഫ്രൈ വാങ്ങി വീട്ടിലെത്തി കഴിക്കാൻ എടുത്തപ്പോഴാണ് ചത്ത പുഴുവിനെ കണ്ടത്. തുടർന്ന് യുവാവ് നൽകിയ പരാതിയെത്തുടർന്ന് ആരോഗ്യവിഭാഗമെത്തി പരിശോധന നടത്തുകയും ഹോട്ടൽ താത്‌കാലികമായി അടപ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
0 Comments