അഷ്ടമുടി : അഷ്ടമുടി സബ് സെൻ്റർ ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ വിവാദങ്ങളോട് പ്രതികരിച്ച് ബി.ജെ.പി. ബോർഡ് സ്ഥാപിച്ചത് കേന്ദ്രഫണ്ട് ആണെന്ന ഉത്തമ ബോധ്യത്തോടെയാണ്. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനോ കൊല്ലം എംഎൽഎ എം.മുകേഷോ വിചാരിച്ചാൽ സാധിക്കാത്ത അത്രയും തുകയാണ് ഓരോ വർഷവും കേന്ദ്ര ഫണ്ടായി തൃക്കരുവ ഗ്രാമപഞ്ചായത്തിലേക്ക് എത്തുന്നതെന്നും പഞ്ചായത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ബിജെപി തൃക്കരുവ ഏരിയ പ്രസിഡൻറ് അജയൻ മകരവിളക്ക് പറഞ്ഞു. അഷ്ടമുടി സബ് സെൻററിനായി ഉപയോഗിച്ച തുക കേന്ദ്ര ധനകാര്യ കമ്മീഷനിൽ നിന്ന് പഞ്ചായത്തിന് ലഭിച്ചതാണ്. ഇങ്ങനെ ലഭിച്ച 9 ലക്ഷം രൂപ ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. ചുറ്റുമതിലിനും മറ്റുമായി 6 ലക്ഷം രൂപ പഞ്ചായത്ത് സ്വയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് അറിവില്ല. അവകാശവാദം ഉന്നയിക്കുക അല്ലെന്നും ജനങ്ങൾ സത്യം മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ബോർഡ് സ്ഥപിച്ചത്, തൃക്കരുവ ഗ്രാമപഞ്ചായത്തിന് എംഎൽഎ ഫണ്ടിൽ നിന്നും എംപി ഫണ്ടിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലഭിച്ച തുകയും കേന്ദ്രഫണ്ട് ആയ കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും അനുവദിച്ച തുകയും ധൈര്യമുണ്ടെങ്കിൽ പഞ്ചായത്തും അതിനു നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിയും കണക്കുകൾ പുറത്തുവിട്ട് വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
0 Comments