banner

പുതിയ അഷ്ടമുടി സബ് സെൻ്റർ കെട്ടിടം ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ!, ഭരണസമിതിയുടെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് പ്രസംഗം


അഷ്ടമുടി : പുതിയ അഷ്ടമുടി സബ് സെൻറർ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ നിർവ്വഹിച്ചു. തൃക്കരുവയ്ക്ക് ഇന്ന് സുദിനമാണെന്നും തുടക്കകാലം മുതലേയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും  അവ തുടരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ പറഞ്ഞു. കുടിവെള്ള വിഷയത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരാണ് അനാസ്ഥ കാണിക്കുന്നതെന്നും അതുകൊണ്ടാണ് കുടിവെള്ള പദ്ധതികൾ താമസിക്കുന്നത് എന്നും അവർ കുറ്റപ്പെടുത്തി.

വൈസ് പ്രസിഡൻറ് കെ സുലഭ അധ്യക്ഷയായി. വാർഡ് മെമ്പർ ദിവ്യ ഷിബു സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജ്മീൻ.എം.കരുവ, രതീഷ്.ആർ, ചെയർപേഴ്സൺ സലീന ഷാഹുൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡാഡു കോടിയിൽ, അനിൽകുമാർ തുടങ്ങിയവർ വേദിയിൽ സംസാരിച്ചു. മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, തൃക്കരുവാ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ  തുടങ്ങിയവർ പങ്കെടുത്തു. ബിജെപി പ്രതിനിധികൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. 

അതേ സമയം, വിവാദങ്ങളോട് പ്രതികരിക്കാതെയും ഭരണസമിതിയുടെ നേട്ടങ്ങൾ എണ്ണി പറഞ്ഞുമായിരുന്നു പ്രസിഡന്റിന്റെ ഉദ്ഘാടന പ്രസംഗം. എന്നാൽ വേദിയിൽ മറ്റ് അംഗങ്ങൾ വിവാദങ്ങളോട് പരോക്ഷ വിമർശനം ഉന്നയിച്ചു.

Post a Comment

0 Comments