banner

അസിസ്റ്റൻ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം!, ഡി.ഡി. പി ക്കും എ.പി.പി ക്കും സസ്പെൻഷൻ, സഭയെ അറിയിച്ച് മുഖ്യമന്ത്രി


കൊല്ലം : അസിസ്റ്റൻ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിനിടയാക്കിയ കൊല്ലം ഡി.ഡി.പി യെയും പരവൂർ എ.പി.പി യെയും സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസമാണ് പരവൂർ മുൻസിഫ് കോടതിയിലെ എ.പി.പി അനീഷ്യ ജോലിയിലെ സഹപ്രവർത്തകരുടെ സമർദ്ദം മൂലം ആത്മഹത്യ ചെയ്തത്. തുടർന്ന് പ്രതിഷേധങ്ങൾക്കിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.  

മാതൃകാപരമായ നടപടികൾ സ്വീകരിച്ചുവരുന്ന സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായി കൊല്ലം ബാർ  അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ബോറിസ് പോൾ, സെക്രട്ടറി അഡ്വ മഹേന്ദ്ര കെ.ബി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Post a Comment

0 Comments