banner

പൊതു സ്ഥലത്ത് ആളുകൾ നോക്കിനിൽക്കെ സി.പി.ഒയെ മർദിച്ചു!, പരാതിയില്ലെന്ന് പറഞ്ഞിട്ടും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം, പിന്നാലെ സിഐക്ക് സ്ഥലംമാറ്റം


വയനാട് : ആൾക്കൂട്ടം നോക്കിനിൽക്കെ കീഴുദ്യോഗസ്ഥനെ മർദിച്ച സിഐക്കെതിരെ നടപടി. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസറെ ആൾക്കൂട്ടം നോക്കിനിൽക്കെ മർദ്ദിച്ച വൈത്തിരി എസ്എച്ച്ഒ ബോബി വർഗ്ഗീസിനെയാണ് സ്ഥലംമാറ്റിയത്.

തൃശൂർ ചെറുതുരുത്തിയിലേക്കാണ് മാറ്റിയിരിക്കുന്നത്. പെൺകുട്ടിയോട് ഒരാൾ അപമര്യാദയായി പെരുമാറിയെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പോലീസുകാർ സ്ഥലത്തെത്തിയത്. എന്നാൽ യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പോലീസ് ഓഫീസർ വാഹനത്തിൽ നിന്ന് ഇറങ്ങിയില്ല.

ഇതിൽ പ്രകോപിതനായ സിഐ ആൾക്കൂട്ടം നോക്കിനിൽക്കെ കീഴുദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു മേലുദ്യോഗസ്ഥനെതിരെ പരാതിയില്ലെന്ന് സിവിൽ പോലീസ് ഓഫീസറും പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

Post a Comment

0 Comments