കാർഷിക മേഖലയ്‌ക്ക് പ്രത്യേക ഊന്നൽ നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ.
രാഷ്‌ട്രീയ ഗോകുൽ മിഷൻ വഴി പാൽ ഉത്പാദനം കൂട്ടാനും അതുവഴി ക്ഷീര കർഷകർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാനും കഴിയും. 2014ന് ശേഷം സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. മത്സ്യസമ്പദ് പദ്ധതി ഇരട്ടിയാക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
അഞ്ച് ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും. ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ആയുഷ്മാൻ ഭാരത് പദ്ധതി അങ്കണവാടി ജീവനക്കാർക്കും ആശാവർക്കർമാർക്കും കൂടി ലഭ്യമാക്കിയെന്നും നിർമല സീതാരാമൻ പറഞ്ഞു.
അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റെ വർഷങ്ങളാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. പുതിയ ലോകക്രമത്തിന് തുടക്കമായി. സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഭാരതം നേതൃത്വം വഹിച്ചത് ചരിത്രപരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു
നികുതി സ്ലാബിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
നിലവിൽ ആദായ നികുതിദായകർക്ക് ഇളവ് നൽകിയിട്ടില്ല. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല. ആദായനികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. റീഫണ്ടുകളും വേഗത്തിൽ നൽകും. ജിഎസ്ടി കളക്ഷൻ ഇരട്ടിയായി. ജിഎസ്ടിയോടെ പരോക്ഷ നികുതി സമ്പ്രദായം മാറി.
ധനക്കമ്മി 5.1 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ചെലവ് 44.90 കോടിയും വരുമാനം 30 ലക്ഷം കോടിയുമാണ്. ആദായനികുതി പിരിവ് 10 വർഷത്തിനിടെ മൂന്നിരട്ടി വർധിച്ചു. നികുതി നിരക്ക് കുറച്ചു. 7 ലക്ഷം രൂപ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. 2025-2026 ഓടെ കമ്മി ഇനിയും കുറയും.
നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പ്രശ്നങ്ങള്‍ പരിശോധിച്ച് പ്രസക്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും
ലക്ഷദ്വീപിൽ പുതിയ പദ്ധതികൾ ആരംഭിക്കും. പ്രധാനമന്ത്രി ആവാസ് യോജനയിലെ 70 ശതമാനം വീടുകളും സ്ത്രീകൾക്കായി നിർമ്മിച്ചതാണ്. ടൂറിസം മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. 75,000 കോടി രൂപയുടെ വായ്പ പലിശരഹിതമായി നൽകി. എഫ്ഡിഐയും 2014ൽ നിന്ന് 2023ലേക്ക് വർധിച്ചിട്ടുണ്ട്. മെച്ചപ്പെടുത്തലുകൾക്കായി 75,000 കോടി രൂപ വകയിരുത്തി. സമ്പൂർണ ബജറ്റ് ജൂലൈയിൽ വരും. വികസിത ഇന്ത്യയുടെ റോഡ് മാപ്പ് ഇതിൽ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് 11 ശതമാനം അധികം ചെലവഴിക്കും. ജനസംഖ്യാ വർദ്ധനവ് സംബന്ധിച്ച് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ജൈവ ഇന്ധനത്തിനായി പ്രത്യേക പദ്ധതി കൊണ്ടുവന്നിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൊതുഗതാഗതത്തിന് ഇ-വാഹനങ്ങൾ ലഭ്യമാക്കും. റെയിൽവേ-കടൽ പാത ബന്ധിപ്പിക്കുന്നതിനും ഊന്നൽ നൽകും. ടൂറിസം കേന്ദ്രങ്ങളുടെ വികസനം ത്വരിതപ്പെടുത്തും. സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നുണ്ട്. ടയർ 2, ടയർ 3 നഗരങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കും.
വിദ്യാഭ്യാസ മേഖല കഴിഞ്ഞ ദശകത്തിൽ പരിവർത്തനപ്പെട്ടുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ STEM കോഴ്‌സുകളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിക്ക് കീഴിലുള്ള സര്‍ക്കാര്‍ 3000 പുതിയ ഐടിഐകളാണ് രാജ്യത്ത് സ്ഥാപിച്ചത്. ഏഴു ഐഐടികള്‍, 16 ഐഐഐടികള്‍, ഏഴു ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വ്വകലാശാലകള്‍ എന്നിങ്ങനെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചതെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
നമ്മുടെ യുവരാജ്യത്തിന് ഉയര്‍ന്ന അഭിലാഷങ്ങളും വര്‍ത്തമാനകാലത്തെ അഭിമാനവും ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ഞങ്ങളുടെ ഗവണ്‍മെന്റ് അതിന്റെ മഹത്തായ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള ജനങ്ങളാല്‍ വീണ്ടും അനുഗ്രഹിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഈ സര്‍ക്കാര്‍ രാജ്യത്തെ നാലു വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അത് ഗരീബ്, മഹിളായെ, യുവ, അന്നദാതാവ് (പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ )എന്നിങ്ങനെയാണ്. അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളുമാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനകള്‍. ഈ വിഭാഗങ്ങള്‍ ഉയര്‍ന്നാല്‍ രാജ്യം ഉയരുമെന്നാണ് നമ്മുടെ കാഴ്‌ച്ചപാട്.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് റെയില്‍വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം.
അടുത്ത അഞ്ചുകൊല്ലത്തില്‍ പിഎംഎവൈയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കുമെന്നും ബജറ്റിൽ പറയുന്നു.
വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള്‍ കൂടി നിർമിക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുകയും മത്സ്യബന്ധനമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
പുതുതായി 35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍.
ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങൾ. ഈ രംഗത്ത് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
ലക്ഷദ്വീപ് ഉൾപ്പെടെയുള്ള രാജ്യത്തെ ദ്വീപുകളുടെ വികസനത്തിനായി പ്രത്യേക സഹായങ്ങൾ നൽകും. ലക്ഷദ്വീപിലെ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും.
കടൽ- വിമാന മാർഗങ്ങളിലൂടെയാണ് ലക്ഷദ്വീപിലേക്ക് സഞ്ചാരികളെത്തുന്നത്. അതിനാൽ തുറമുഖമേഖലയിലെ വികസനത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകും. സഞ്ചാരികൾക്ക് മികച്ച സഞ്ചാരാനുഭവം നൽകുന്നതിനായി ഇൗ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. 11 ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വന്ദേഭാരത് അടക്കം കൂടുതല്‍ ട്രെയിനുകളും റെയില്‍ ഇടനാഴികളും കൂടുതല്‍ മെഡിക്കല്‍ കോളജുകളും അനുവദിക്കും. അതേസമയം പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ മാറ്റമില്ലാതെയാണ് ഇത്തവണത്തെ ബജറ്റ് അവതരണം.
ഇടക്കാല ബജറ്റിൽ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സഹിപ്പിക്കുമെന്ന് പരാമർശിച്ചത് മാലദ്വീപിനുള്ള പരോക്ഷ മറുപടിയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്.

0 Comments