ഇന്ന് ഉച്ചയോടെയാണ് ഇവരുടെ വീടുകളിൽ എക്സൈസ് പരിശോധന നടന്നത്. സുജിത്തിൽ പക്കൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 17 ലിറ്റർ വിദേശമദ്യവും വിശാഖിൻ്റെ പക്കൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 7 ലിറ്റർ വിദേശമദ്യവും എക്‌സൈസ് കൊല്ലം റെയ്ഞ്ച് സ്പെഷ്യൽ സ്ക്വാഡ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലത്ത് വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ!, പ്രതികളെ അറസ്റ്റ് ചെയ്തത് എക്സൈസ് കൊല്ലം റെയിഞ്ച് അസിസ്റ്റൻറ് ഇൻസ്പെക്ടർ രജിത്തിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് സംഘം
കൊല്ലം : വിദേശമദ്യവുമായി ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് പിടികൂടി. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ കൊറ്റങ്കര കോട്ടംചിറ മാടൻ കാവ് സ്വദേശി സുജിത്ത് (36), സമീപവാസിയായ വിശാഖ് (32) എന്നിവരെയാണ് എക്സൈസ് കൊല്ലം റെയിഞ്ച് അസിസ്റ്റൻറ് ഇൻസ്പെക്ടർ രജിത്തിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് സംഘം പിടികൂടിയത്.

0 Comments