banner

പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ ഒരു ബോട്ടിംഗ് സെൻ്റർ മതിയെന്ന് കളക്ടർ!, സമീപത്തെ സ്വകാര്യ വ്യക്തികളുടെ ബോട്ടിംഗ് നിർത്തലക്കാൻ ഡി.റ്റി.പി.സിക്ക് നിർദ്ദേശം, സുപ്രധാന തീരുമാനം


കാഞ്ഞാവെളി : സാമ്പ്രാണിക്കോടി തുരുത്തിലേക്ക് ബോട്ട് സർവ്വീസ് നടത്താൻ ഒരു സെൻ്റർ മതിയെന്ന് കളക്ടർ. ഡിടിപിസി അംഗീകരിച്ച ബോട്ട് സെന്ററിന് പുറമേ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ സമീപത്ത് നടക്കുന്ന  ബോട്ടിംഗ് നിർത്തലക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഡി.റ്റി.പി.സിക്ക് നിർദ്ദേശം നൽകി കൊണ്ടാണ് ജില്ലാ കളക്ടർ എൻ.ദേവീദാസ് തീരുമാനം അറിയിച്ചതെന്ന് ബോട്ട് ക്ലബ് അംഗങ്ങൾ പറഞ്ഞു. തൽക്കാലം ഒരിടത്ത് ബോട്ട് സർവീസ്സ് നടത്തിയാൽ മതിയെന്നുള്ളതാണ്   കളക്ടർ ചേംബറിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന് ശേഷം പറഞ്ഞതെന്ന് യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു. 

സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ നടക്കുന്ന  ബോട്ടിംഗ് നിർത്തലാക്കിയ നടപടിക്കെതിരെ  ബന്ധപ്പെട്ടവർ  പുതിയ കളക്ടറെ സമീപിച്ചതിനെ തുടർന്ന് കളക്ടർ അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ കേരള ഹൈക്കോടതി നേരത്തെ ഡി.റ്റി.പി.സി അനുമതിയുള്ള ബോട്ടുകൾ മാത്രം സർവീസ് നടത്തിയാൽ മതിയെന്ന പരാമർശം നടത്തിയിരുന്നു. ഇതിനിടെ ഈ വസ്തുത മറച്ചുവെച്ച് ചിലർ നൽകിയ അപേക്ഷയിലാണ് കളക്ടർ അനുമതി നൽകിയത്.  പിന്നാലെ തീരുമാനത്തിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും  ബോട്ട് ക്ലബ് അംഗങ്ങളും നൽകിയ പരാതിയിൽ കളക്ടറുടെ ചേമ്പറിൽ സർവ്വ കക്ഷിയോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.  ഡിടിപിസിയെ പ്രതിനിധീകരിച്ച് സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സൂപ്പർവൈസർ തുടങ്ങിയവരും ഇരു വിഭാഗത്തിൽ നിന്നുമുള്ള ബോട്ട് തൊഴിലാളികളും കളക്ടറുടെ ചേമ്പറിലെ സർവ്വകക്ഷിയോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments