എ. തുളസീധരകുറുപ്പ്
അഷ്ടമുടി : പ്രവർത്തനം തുടങ്ങി വർഷങ്ങളായിട്ടും പഞ്ചായത്ത് ലൈസൻസ് നൽകാതിരുന്ന ആശിർവാദ് ഹോംസ്റ്റേക്ക് പുതിയ ഭരണസമിതി ലൈസൻസ് നൽകി. കോൺഗ്രസ് വനിതാ നേതാവായ സരസ്വതി രാമചന്ദ്രൻ നയിക്കുന്ന ഭരണസമിതിയാണ് ആശിർവാദ് ഹോംസ്റ്റേക്ക് ലൈസൻസ് അനുവദിച്ചത്. തെളിഞ്ഞാൽ മൂന്നുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കായൽ കയ്യേറ്റ ആരോപണങ്ങൾ ഉൾപ്പെടെ നിലനിൽക്കെ ഈ പരാതികളെ പോലും അവഗണിച്ചാണ് പഞ്ചായത്ത് ഹോംസ്റ്റേ അധികൃതരുടെ അപേക്ഷയിൽ അതിവേഗ നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച തെളിവുകൾ അഷ്ടമുടി ലൈവ് പുറത്തുവിടുന്നു.
രേഖകൾ പ്രകാരം നിലവിൽ ജർമ്മനിയിൽ താമസിക്കുന്നയാളുടേതാണ് പഞ്ചായത്ത് അതിർത്തിയിലെ വിവാദമായ ആശിർവാദ് ഹോംസ്റ്റേ. ഈ സ്ഥാപന ഉടമ കായൽ കയ്യേറിയിട്ടുണ്ടെന്ന് ആരോപിച്ച് നേരത്തെ പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ നടപടി സ്വീകരിക്കാതിരിക്കുകയും പരാതിക്കാരനെ കബളിപ്പിക്കും വിധം പരാതി നടപടികൾ ഇഴഞ്ഞു നീക്കിപ്പിക്കുകയും ചെയ്യുകയായിരുന്നു പഞ്ചായത്ത്. ഇതിനിടെ വിവരാവകാശ അപേക്ഷ ഉൾപ്പെടെ നൽകിയെങ്കിലും വിഷയത്തിൽ ഉരുണ്ടു കളിക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്. ഇതിനിടെയാണ് ഇപ്പോൾ ആശിർവാദിന് ലൈസൻസ് നൽകിയതായ വാർത്ത പുറത്തുവരുന്നത്. ഈ വിഷയത്തിൽ നാളെ മുതൽ അന്വേഷണ പരമ്പര അഷ്ടമുടി ലൈവ് ആരംഭിക്കുകയാണ്.
അന്വേഷണ റിപ്പോർട്ടിൽ നാളെ:
0 Comments