banner

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്


സ്വന്തം ലേഖകൻ
ഹരിപ്പാട് : ദേശീയപാതയില്‍ കരുവാറ്റ ടി ബി ജംഗ്ഷന്‍ സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കിഡ്‌നി മാറ്റി വെക്കല്‍ ശസ്ത്രക്രിയ തുടര്‍ന്നുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് യാത്രക്കാരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

ടി ബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ കാറില്‍ നിന്നും പുക ഉയരുന്നത് ഡ്രൈവര്‍ ഷരീഫിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് വാഹനം ഒതുക്കി നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Post a Comment

0 Comments