banner

അൽ അമീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കം!, ആംബുലൻസ് സർവ്വീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നാളെ വൈകിട്ട്, 23ന് പ്രൊഫ. ആലികുട്ടി മുസ്ലിയാർ കരുവയിൽ


തൃക്കരുവ : കാരുണ്യ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിരാലംബരുടെ കണ്ണീരൊപ്പുന്ന അൽ അമീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ 15-ാം വാർഷികവും ആംബുലൻസ് സർവ്വീസ് ഉതഘാടനവും ബുർദ &ഖവാലി മതപ്രഭാഷണം ദുആ മജ്‌ലിസ് തുടങ്ങിയ വിപുലമായ പരുപാടികൾ ഫെബ്രുവരി 21, 22, 23 തീയതികളിൽ കരുവ പള്ളിക്ക് സമീപം നടക്കും.

21ൻ നടക്കുന്ന പൊതുസമ്മേളനം സൊസൈറ്റി പ്രസിഡന്റ് കരുവ റഫീഖ് അദ്ധ്യക്ഷത വഹിക്കും.കരുവ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സെയ്യിദ് ഹദിയത്തുല്ലാഹ് തങ്ങൾ അൽ ഐദറൂസി ഉത്ഘാടനം ചെയ്യും. നാടിന് ആംബുലൻസ് സർവ്വീസ് ഡോ. ചന്ദ്രശേഖര കുറുപ്പ് നിർവഹിക്കും. റഫീഖ് കളീലിൽ ചിറ സ്വാഗതം പറയുന്ന ചടങ്ങിൽ.കരുവ ജമാഅത്ത് പ്രസിഡന്റ് അഷറഫുദ്ദീൻ, സെക്രട്ടറി ഹാരിസ് മുഹമ്മദ് കോയ, തൃക്കരുവ പഞ്ചായത്ത്‌ വികസന സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ, കൊണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശശികുമാർ, സി.പി ഐ (എം) ഏരിയ കമ്മിറ്റി മെമ്പർ ബൈജു ജോസഫ്, എസ് ഡി പി ഐ കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് ഷെഫീഖ് കരുവ തുടങ്ങിയവർ ആശംസകൾ പറയും. മുഹമ്മദ്‌ കുഞ്ഞ് നന്ദിപറയുന്ന ചടങ്ങിൽ  രാത്രി 8മണിക്ക് സുഹൈൽ ഫൈസി കുരാട് നടത്തുന്ന ബുർദ & ഖവാലിയും നടക്കും.

ഫെബ്രുവരി 22ൻ രാത്രി 8ൻ മതപ്രഭാഷണം ഉത്ഘാടനം കണ്ടച്ചിറ ചീഫ് ഇമാം ഐയ്യൂബ് ഖാൻ മഹ്ളരി ഉത്ഘാടനം ചെയ്യും. തുടർന്ന് കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഖുർആൻ പ്രഭസറുമായ അൽ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.

23തീയതി രാത്രി 8മണിക്ക് കരുവ ഇമാം നൗഷാദ് അസ്‌ലമി എംഡി ഉത്ഘാടനം ചെയ്ത് കേരളത്തിലെ പ്രമുഖ പ്രഭാഷകനും സ്നേഹ സാഗരം ഫൗണ്ടേഷൻ ചെയർ മാനുമായ നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും. തുടർന്ന് രാത്രി 9മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഉസ്താദ് ശൈഖുനാ ശൈഖുൽ ജാമിഅ പ്രൊഫ. ആലികുട്ടി മുസ്ലിയാർ കൂട്ട പ്രാർത്ഥനക്ക് നേതൃത്വം നൽകും.

Post a Comment

0 Comments