banner

വിമാനത്താവളം വഴി സ്വര്‍ണവുമായി കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്നു!, പ്രതികളെ വലയിലാക്കി കേരള പോലീസ്, പിടിയിലായവരെ സ്വീകരിക്കാൻ എത്തിയവരും കസ്റ്റഡിയിൽ


കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍. വിമാനത്താവളത്തില്‍ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികളെ കേരള പോലീസ് പൊക്കുകയായിരുന്നു.

ഏതാണ്ട് 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണമാണ് ക്യാപ്‌സൂള്‍ രൂപത്തിലാക്കി കടത്തിയത്. ശരീരത്തിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി റിംനാസ് ഖമറിന്റെ ശരീരത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

ഇയാളെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments