banner

പാർലമെൻ്റ് തിരഞ്ഞെടുപ്പ്!, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ പര്യടനം ആരംഭിച്ച് എൽ.ഡി.എഫ്, മുകേഷ് എംഎൽഎയെ കാണാൻ തിരക്കുകൂട്ടി ജനങ്ങൾ


എ.തുളസീധരക്കുറുപ്പ്
കൊല്ലം : ജില്ലയുടെ കിഴക്കൻ മേഖലയിൽ പര്യടനം ആരംഭിച്ച് കൊല്ലം പാർലമെൻറ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ്. ഇന്ന് രാവിലെ ആയൂരിൽ നിന്നും ആരംഭിച്ച പര്യടനം കിഴക്കൻ മേഖലയുടെ വിവിധ പ്രദേശങ്ങളായ ഇടമുളക്കൽ, തടിക്കാട്, അഞ്ചൽ ചന്തമുക്ക്, ഏരൂർ, കുളത്തൂപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ നടന്നു. അഞ്ചൽ സെൻറ് ജോൺസ് കോളേജിലെ വിദ്യാർത്ഥികളെ കൂടി സന്ദർശിച്ച ശേഷമാണ് സിറ്റിംഗ് എംഎൽഎ കൂടിയായ മുകേഷ് പര്യടനം അവസാനിപ്പിച്ചത്. 

മുൻ വനം വകുപ്പ് മന്ത്രിയും എംഎൽഎയും ആയിരുന്ന കെ രാജുവും മുകേഷിനൊപ്പം പര്യടനത്തിന്റെ ഭാഗമായി. കൊല്ലം മണ്ഡലം എംഎൽഎ എന്നതിലുപരി നടൻ കൂടിയായ മുകേഷിനെ കാണാൻ നിരവധി ആളുകളാണ് വഴിവക്കിൽ റോഡരികളുമായി കാത്ത് നിന്നത്. നടനൊപ്പം സെൽഫി എടുക്കാനും ആളുകൾ മടിച്ചില്ല. സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതിന് പിന്നാലെയാണ് ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് പര്യടനം ആരംഭിക്കാൻ സിപിഎം നേതൃത്വം നൽകിയത്.

Post a Comment

0 Comments