സ്വന്തം ലേഖകൻ
ലണ്ടന്‍ : യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ ഒരു മാസം മുമ്പ് എത്തിയ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമണ്‍ (25) ആണ് ലണ്ടന്‍ ചാറിങ് ക്രോസ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചാറിങ് ക്രോസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയിലെ വിദഗ്ധ പരിശോധനയില്‍ രക്താര്‍ബുദമാണെന്ന് കണ്ടെത്തുകയായിരുന്നു. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് റോഹാംപ്റ്റണില്‍ എംഎസ് സി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. രാജസ്ഥാനില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ഡേവിഡ് സൈമണ്‍.
%20(91).jpg)
0 Comments