banner

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലക്ഷ്യം ജയം മാത്രം!, മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് സിപിഎം, പട്ടിക ഇങ്ങനെ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിച്ചു. എൽഡിഎഫിൽ സിപിഎമ്മിനുള്ള 15 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്ന് എകെജി സെന്ററിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

സ്ഥാനാർത്ഥി പട്ടിക:

ആറ്റിങ്ങൽ-വി ജോയ്, നിലവിൽ വർക്കല എംഎൽഎ പാർട്ടി ജില്ലാ സെക്രട്ടറി.

കൊല്ലം- എം മുകേഷ്, നിലവിൽ കൊല്ലം എംഎൽഎ.

പത്തനംതിട്ട- തോമസ് ഐസക്. മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.

ആലപ്പുഴ- എഎം ആരിഫ്, നിലവിൽ കേരളത്തിൽ നിന്നുള്ള സിപിഎം എംപി

ഇടുക്കി- എംപി ജോയ്സ് ജോർജ്, മുൻ എംപി.

എറണാകുളം- കെജെ ഷൈൻ- കെഎസ്ടിഎ നേതാവും പറവൂർ നഗരസഭാംഗവുമാണ്

ചാലക്കുടി- സി രവീന്ദ്രനാഥ്. മുൻ മന്ത്രി, മൂന്നു തവണ എംഎൽഎ.

പാലക്കാട്- എ വിജയരാഘവൻ. പൊളിറ്റ് ബ്യൂറോ അംഗവും മുൻ എംപിയും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി.

ആലത്തൂർ- കെ രാധാകൃഷ്ണൻ- നിലവിൽ മന്ത്രിയും ചേലക്കര എംഎൽഎയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്

പൊന്നാനി- സിപിഎം സ്വതന്ത്രനായി കെ എസ് ഹംസ, മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.

മലപ്പുറം- വി വസീഫ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്.

കോഴിക്കോട്- എളമരം കരീം. നിലവിൽ രാജ്യസഭാ എംപി. മുൻ മന്ത്രിയും സിഐടിയും സംസ്ഥാന സെക്രട്ടറിയുമാണ്.

വടകര- കെകെ ശൈലജ. നിലവിൽ മട്ടന്നൂർ എംഎൽഎ മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്

കണ്ണൂർ- എം.വി ജയരാജൻ, മുൻ എംഎൽഎ നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്

കാസർകോട്- എംവി ബാലകൃഷ്ണൻ. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്. ലോക്‌സഭയിലേക്ക് കന്നിയങ്കം.

Post a Comment

0 Comments