സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം നായ്‌ക്കൾ കടിച്ചുകീറിയ നിലയിൽ. തിരുവനന്തപുരം വർക്കല ചാവർകോടാണ് സംഭവം. ചാവർകോട് ഗാംഗാലയം വീട്ടിൽ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.
ശരീരത്തിന്റെ പകുതിഭാഗം നായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. ആളൊഴിഞ്ഞ പുരയിടത്തിൽ പറങ്കിമാവിന്റെ ചുവട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ ഇന്നലെ രാത്രി നാട്ടുകാർ തെരച്ചിൽ നടത്തുകയായിരുന്നു.
അജിത്തിന് കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചുവെന്ന് കാണിച്ച് ഭാര്യ മുൻപ് പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
0 Comments