banner

മുന്‍വൈരാഗ്യം!, ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു, ബന്ധുവീട്ടില്‍ നിന്ന് ഒരാള്‍ പിടിയില്‍


സ്വന്തം ലേഖകൻ
കൊച്ചി : ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു. എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലാണ് നടുക്കുന്ന സംഭവം. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ ലാല്‍ജു ആണ് മരിച്ചത്.

നാല്‍പ്പതുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. ഫാജിസും ചോറ് അച്ചുവുമാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ടു മണിയോടെ പള്ളുരുത്തി കച്ചേരിപ്പടി റോഡിലാണ് കൊലപാതകം നടന്നത്.

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ ലാല്‍ജുവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെയുമാണ് ഫാജിസ് കുത്തിയത്.

പിന്നാലെ കടന്നുകളയുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ലാല്‍ജു മരിച്ചു.കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജിയുടെ നില ഗുരുതരമാണ്.

ബന്ധുവീട്ടില്‍ നിന്നാണ് ഫാരിസിനെയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.

Post a Comment

0 Comments