banner

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അപകടം!, തീപടര്‍ന്നതോടെ സമീപത്ത് നിർത്തിയിട്ടിരുന്ന കാര്‍ നിന്നു കത്തി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീപിടത്തമുണ്ടായി. പേട്ട പൊലീസ് സ്റ്റേഷനു സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. തീപടര്‍ന്നുകയറി സമീപത്തുനിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു.

ചൊവ്വാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം. ട്രാന്‍സ്‌ഫോമറില്‍നിന്നും പുക ഉയരുന്നതുകണ്ട സമീപത്തെ കടക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ ഉടന്‍ തന്നെ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

എന്നാല്‍ അപ്പോഴേക്കും ട്രാന്‍സ്‌ഫോര്‍മറിന് താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലേക്ക് തീ പടരുകയായിരുന്നു. പൊലീസ് പിടിച്ചിട്ട രണ്ട് തൊണ്ടിവാഹനങ്ങളിലാണ് തീപിടിച്ചത്.

ഇതില്‍ ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തിരക്കേറിയ പ്രദേശമായതിനാല്‍ വന്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.

Post a Comment

0 Comments