banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി!, അഞ്ചാലുംമൂട് സ്വദേശിക്ക് റിമാൻ്റിലിരിക്കെ ജാമ്യം അനുവദിച്ച് കോടതി, പ്രതിക്കായി ഹാജരായത് കാഞ്ഞാവെളി സ്വദേശിയായ അഭിഭാഷകൻ


കൊല്ലം : അഞ്ചാലുംമൂട് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. കേസിലെ പ്രധാന തെളിവുകൾ ഹാജരാക്കിയതിനാൽ കുറ്റാരോപിതന് ജാമ്യം നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് വിലയിരുത്തിയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ വിനോദ് ഉപാധികളോടെ  ജാമ്യം അനുവദിച്ചത്. ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ജ്യുഡിഷ്യൽ കസ്റ്റഡി തുടരേണ്ട സാഹചര്യമില്ലെന്ന അനുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.  

പോക്സോ കേസിൽ അത്യപൂർവ്വമായി മാത്രമേ 90 ദിവസത്തെ റിമാൻ്റ് കാലാവധിക്ക് മുൻപായി കോടതി ജാമ്യം അനുവദിക്കുകയുള്ളു. കേസിനെ സംബന്ധിച്ച വൈരുദ്ധ്യങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് വിശ്വസിക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ ഡെറിൻ. സി. ജോയ് പ്രതികരിച്ചു. ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ജാമ്യം നിഷേധിക്കേണ്ട സാഹചര്യം ഇല്ലെന്ന  കാര്യം കോടതിയെ ബോധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനായ ഡെറിൻ അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിയാണ്.

Post a Comment

0 Comments