സ്വന്തം ലേഖകൻ
മാന്നാർ : വിദ്യാർഥികളെ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. മാന്നാർ കുരട്ടിശേരിപ്പട്ടം സ്വദേശി അമൽ സുരേഷ് (23) ആണ് പിടിയിലായത്. 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയും ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്നാണ് ഇയാൾ നിരോധിത മയക്കുമരുന്ന് കേരളത്തിലെത്തിച്ചിരുന്നത്. തുടർന്ന് മാന്നാറിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിദ്യാർഥികളായ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി എന്ന് പോലീസ് വ്യക്തമാക്കി.
മാന്നാറും പരിസരത്തെ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. തുടർന്ന് പ്രതി പിടിയിലാവുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.
0 Comments