സ്വന്തം ലേഖകൻ
തിരുവനന്തപുരം : വീടിനു തീ പിടിച്ച് ഗൃഹനാഥന് വെന്തുമരിച്ചു. ചിറയിന്‍കീഴ് ശാസ്ത വട്ടം അമ്മുകുട്ടി ഭവനില്‍ വിജയനാണ് (45) മരിച്ചത്. കട്ടിലില്‍ കിടക്കുകയായിരുന്ന വിജയനെ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നു രാത്രി ഒന്‍പതോടെ ഷീറ്റും ഓലയും മേഞ്ഞിരുന്ന വീട് കത്തിയത്. മേല്‍ക്കൂര കത്തുന്നതു കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. അപ്പോഴേയ്ക്കും വീടിനകം പൂര്‍ണമായും കത്തിയിരുന്നു.
നാട്ടുകാരാണ് തീയണച്ചത്. വീടിന്റെ തടികളും ഷീറ്റുകളും കത്തി ഇയാളുടെ ദേഹത്തേയ്ക്ക് വീണ സ്ഥിതിയിലായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments