സ്വന്തം ലേഖകൻ
ന്യൂഡൽഹി : കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്. കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ചർച്ചയിൽ പങ്കെടുക്കുക.
വൈകിട്ട് നാല് മണിക്കാണ് യോഗം ക്രമീകരിച്ചിട്ടുള്ളത്. ധനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.
കടമെടുപ്പ് പരിധി സംബന്ധിച്ച് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ആദ്യം കേന്ദ്രവും സംസ്ഥാനവും തമ്മിൽ വിഷയത്തിൽ ചർച്ചനടത്താൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചകൾക്കായി സംസ്ഥാനസർക്കാർ സമിതി രൂപീകരിച്ചത്.
0 Comments