സ്വന്തം ലേഖകൻ
അടിമാലി : വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ 20കാരന്‍ പിടിയിലായി. ഇടുക്കികൊന്നത്തടി വില്ലേജില്‍ പനംകുട്ടി ഇളംമ്പശേരിയില്‍ ഡെനില്‍ വര്‍ഗീസ് ആണ് അറസ്റ്റിലായത്.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. രാജേന്ദ്രനും സംഘവും നടത്തിയ പരിശോധനയിലാണ് നട്ടുവളര്‍ത്തിയ നിലയില്‍ 39 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 18 സെന്റീമീറ്ററോളം വളര്‍ച്ചയെത്തിയ പാകി മുളപ്പിച്ച തൈകളാണു കണ്ടെത്തിയത്.
പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവ് ചെടികള്‍ വില്‍ക്കുന്നതിനായാണ് പ്രതി നട്ടുവളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടിമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ദേവികുളം സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ദിലീപ് എന്‍.കെ, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) അഗസ്റ്റിയന്‍ ജോസഫ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുരേഷ് കെ.എം, പ്രശാന്ത് വി, യദുവംശരാജ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സിമി ഗോപി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
.jpg)
0 Comments