banner

സുഹൃത്തിനൊപ്പം ബൈക്കിൽ പോയ യുവതിയെ പിന്തുടര്‍ന്ന് ഹോണടിച്ച് ശല്യം ചെയ്തു!, വാഹനം നിര്‍ത്തിയപ്പോള്‍ കടന്നുപിടിക്കാൻ ശ്രമിച്ചു, റഷ്യക്കാരിയുടെ പരാതിയിൽ കൊല്ലം സ്വദേശികൾ അറസ്റ്റിൽ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : വര്‍ക്കലയില്‍ റഷ്യന്‍ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരാണ് അറസ്റ്റിലായത്. 

ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപമാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച 33കാരിയെ ഇവര്‍ പിന്തുടര്‍ന്ന് ഹോണ്‍ മുഴക്കി ശല്യം ചെയ്തു. തുടര്‍ന്ന് വാഹനം നിര്‍ത്തിയപ്പോള്‍ ഇവര്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ബൈക്ക്‌ നമ്പർ സഹിതം റഷ്യൻ യുവതി വർക്കല പൊലീസിൽ പരാതി നൽകി.

Post a Comment

0 Comments