banner

അരിക്ക് പിന്നാലെ കേരളത്തിൽ പരിപ്പുമായി കേന്ദ്രം!, ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും വിപണിയിലേക്ക്, വില വിവരങ്ങൾ ഇങ്ങനെ


സ്വന്തം ലേഖകൻ
ഡല്‍ഹി : ഭാരത് അരിക്കും, ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും എത്തുന്നു. കിലോയ്ക്ക് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. കിലോയ്ക്ക് 93.5 രൂപ വിലമതിക്കുന്ന ചുവന്ന പരിപ്പാണ് നാല് രൂപയുടെ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നത്.

കേന്ദ്രീയ ഭണ്ഡാർ, റേഷൻ കടകള്‍ മുഖേനയായിരിക്കും വില്‍പ്പന. ‘ആദ്യ ഘട്ടത്തില്‍, എൻഎഎഫ്‌ഇഡിയും(നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്), എൻസിസിഎഫും (നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്) സംയുക്തമായി രാജ്യത്തുടനീളം കേന്ദ്രീയ ഭണ്ഡാർ വഴി വിതരണം ചെയ്യും.’- അധികൃതർ വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ തന്നെ ഭാരത് പരിപ്പ് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. സാധാരണയായി ഭാരത് ബ്രാൻഡ്‌ ഉത്പന്നങ്ങളെല്ലാം വൻ കിഴിവുകളോടെയാണ് വില്‍പന നടത്തുന്നത്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും, ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയുമാണ് വില.

Post a Comment

0 Comments