banner

അഞ്ചാലുംമൂട് കരുവ സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചു



സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : കരുവ തേങ്ങാത്ത് വീട്ടിൽ മുഹയ്മിൻ (28) അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കേരള മുസ്ലിം ജമാഅത്ത് അഞ്ചാലുംമൂട് സർക്കിൾ മുൻ പ്രസിഡന്റ് കരുവ തേങ്ങാത്ത് അസ്‌ലം മുസ്ലിയാർ പിതാവാണ്. കൊട്ടാരക്കരയിൽ ഇന്നലെ രാത്രി നടന്ന അപകടത്തിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പിന്നാലെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുന്നിക്കോട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments