സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ബിഎസ്സി നഴ്‌സിങ് കോഴ്‌സിന് ഈ വർഷം മുതൽ പ്രവേശനപരീക്ഷ നടപ്പിലാക്കും. സംസ്ഥാനത്തെ എല്ലാ നഴ്‌സിങ് കോളജുകൾക്കും ഇത് ബാധകമാകും. പ്രവേശന പരീക്ഷയുടെ സിലബസ് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ഉടൻ വിശദ ചർച്ച നടത്തുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഈ വർഷത്തെ ബിഎസ്സി നഴ്‌സിങ് ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനും പ്രവേശനം സെപ്റ്റംബർ 30ന് അവസാനിപ്പിക്കാനുമാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ (ഐഎൻസി) നിർദേശിച്ചിരിക്കുന്നത്. പ്രവേശനപരീക്ഷ നടത്തുന്ന ചുമതല എൽബിഎസിനെയാണോ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറെയാണോ ഏൽപിക്കുന്നതെന്നു തീരുമാനിച്ചിട്ടില്ല.
പ്രവേശനപരീക്ഷ നടത്തണമെന്നു മൂന്നു വർഷമായി ഐഎൻസി ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കിൽ ഏകീകൃത പ്രവേശനരീതി നിർത്തുമെന്നു സ്വകാര്യ കോളജ് മാനേജ്‌മെന്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
%20(99).jpg)
0 Comments