സ്വന്തം ലേഖകൻ
96-ാമത് ഓസ്കർ പുരസ്കാര വേദിയിൽ നഗ്നനായെത്തി ഡബ്ല്യുഡബ്ല്യുഇ താരവും നടനുമായ ജോൺ സീന. മികച്ച വസ്ത്രാലാങ്കരത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് താരം നൂൽബന്ധമില്ലാതെ വേദിയിലെത്തിയത്. ജോൺ സീനയുടെ വരവിനെ കുറിച്ച് അവതാരകനായ ജിമ്മി കിമ്മൽ കാണികൾക്ക് സൂചന നൽകിയെങ്കിലും താരത്തെ ഈ രൂപത്തിൽ കണ്ട പ്രേക്ഷകർ ഒന്നടങ്കം ഞെട്ടി. നഗ്നനായി പുറത്തിറങ്ങങ്ങാൻ മടിച്ച ജോൺ സീന ഒടുവിൽ അവതാരകൻറെ നിർബന്ധത്തിന് വഴങ്ങിയാണ് സ്റ്റേജിൽ കയറിയത്.
നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് ജിമ്മി കിമ്മല്‍ സീനയുടെ നഗ്നത മറക്കുകയായിരുന്നു. പിന്നാലെ പൂവര്‍ തിങ്സിന് താരം മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു .
.jpg)
0 Comments