സ്വന്തം ലേഖകൻ
തൃക്കരുവ : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ച് ബിജെപി പ്രവർത്തകർ. തൃക്കരുവ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ജലജീവൻ മിഷൻ പദ്ധതി രണ്ടാംഘട്ടം ഉടൻതന്നെ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പഞ്ചായത്ത് ഏരിയ പ്രസിഡന്റ് അജയൻ മകരവിളക്കിന്റെ നേതൃത്വത്തിൽ പ്രവർത്തകർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും ഓഫീസ് ഉപരോധിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ജലജീവ മിഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് എ.എക്സ്.ഇ ഉറപ്പുനൽകിയതായി ബി.ജെ.പി പ്രവർത്തകർ പറഞ്ഞു. പതിമൂന്നാം വാർഡിലെ കുഴൽ കിണർ ഉടൻതന്നെ പണിപൂർത്തീകരിക്കും എന്നും എ.ഇ ഉറപ്പ് നൽകിയതായും പ്രവർത്തകർ വ്യക്തമാക്കി. തൃക്കടവൂർ മണ്ഡലം സെക്രട്ടറി സന്തോഷ് സരോവരം, ജനറൽ സെക്രട്ടറി അനിൽ പ്രഭ,,വാർഡ് മെമ്പർ മഞ്ജു ആലയത്ത്, ഏരിയ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ഗോസ്തല കാവ്, ഒബിസി മോർച്ച ഏരിയ പ്രസിഡന്റ് ശ്യാം എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി
തൃക്കരുവയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം!, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ച് ബിജെപി പ്രവർത്തകർ
Monday, March 11, 2024
-
Newer
വനം മന്ത്രി എ.കെ ശശീന്ദ്രൻ കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിൽ
-
Older
കനത്ത ചൂടായതോടെ മുറ്റത്ത് തണലിനായി നെറ്റ് വിരിച്ചു!, കെട്ടുന്നതിനിടെ മൂന്നുപേർക്ക് സൂര്യാതപമേറ്റു, ചികിത്സ
You may like these posts
EXCLUSIVE | തൃക്കരുവ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സി.പി.എം; ശനിയാഴ്ചയും ഞായറാഴ്ചയും കാൽനട ജാഥയും ബഹുജന റാലിയും; പ്രതിഷേധം അഷ്ടമുടി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് കെട്ടിട നമ്പർ നിഷേധിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി
August 06, 2025അഷ്ടമുടി സ്കൂൾ കെട്ടിടം: തൃക്കരുവ പഞ്ചായത്ത് വളഞ്ഞ് എസ്എഫ്ഐ പ്രതിഷേധം
August 06, 2025തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അഷ്ടമുടി കായൽ ശുചീകരണ മെഗാ ഡ്രൈവ്
August 04, 2025
0 Comments