തൃക്കരുവ : തൃക്കരുവ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സി.പി.എം. പഞ്ചായത്തിൻ്റെ വികസനവിരുദ്ധ നടപടികൾക്കെതിരെയും അഷ്ടമുടി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് കെട്ടിട നമ്പർ അനുവദിക്കുന്നതിന് ഉണ്ടായ തടസ്സങ്ങൾക്കെതിരെയുമാണ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 9, 10 (ശനി, ഞായർ) ദിവസങ്ങളിൽ കാൽനട ജാഥയും 12 (ചൊവ്വ) തൃക്കരുവ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന റാലിയും സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. ഏരിയ കമ്മിറ്റിയംഗം ബൈജു ജോസഫാണ് ജാഥ ക്യാപ്റ്റൻ. സി. ബാബു, ആർ. രതീഷ് എന്നിവർ വൈസ് ക്യാപ്റ്റൻമാരാരാണ്. ടി.എസ്. ഗിരിയാണ് ജാഥാ മാനേജർ.
ആദ്യ ദിവസമായ ഓഗസ്റ്റ് 9ന് വൈകിട്ട് 3 മണിക്ക് പ്രാക്കുളം ചന്തമുക്കിൽ നിന്ന് ആരംഭിക്കുന്ന ജാഥ മധുരേശ്ശേരി, കാഞ്ഞാവെളി, മണലിക്കട, വന്മള എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് എലുമലയിൽ സമാപിക്കും. രണ്ടാം ദിവസമായ ഓഗസ്റ്റ് 10ന് ആനച്ചുട്ടമുക്കിൽ നിന്ന് ആരംഭിക്കുന്ന ജാഥ കാഞ്ഞിരംകുഴി, പള്ളിമുക്ക്, സ്റ്റേഡിയം, ഇഞ്ചവിള എന്നിവിടങ്ങളിലൂടെ കടന്ന് കുരുമ്പലമൂട്ടിൽ സമാപനം കുറിക്കും.
0 Comments