banner

പെരുമണിൽ ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി...!, എന്തെങ്കിലും വിവരം കിട്ടുന്നവർ ഉടൻ പോലീസുമായി ബന്ധപ്പെടുക


അഞ്ചാലുംമൂട് : പെരുമൺ ബസ് സ്റ്റാൻഡിന് സമീപം റെയിൽവേ ലൈനിന് താഴെയുള്ള റെയിൽവേ വക സ്ഥലത്ത് രാവിലെ ഏഴരയോടെ പാർക്ക് ചെയ്തിരുന്ന ചുവപ്പ് നിറത്തിലുള്ള ഹീറോ പാഷൻ പ്രോ ബൈക്ക് മോഷണം പോയി. തൃക്കരുവ ഞാറയ്ക്കൽ കാഞ്ഞിരംകുഴി സ്വദേശി ശിവകുമാറിന്റെ (തമ്പി) ഉടമസ്ഥതയിലുള്ള KL-02 AW-1155 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനമാണ് കാണാതായത്.

ഹാൻഡിൽ ലോക്ക് ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം പേഴുംതുരുത്ത് ഭാഗത്തേക്ക് ജോലിക്ക് പോയ ശിവകുമാർ വൈകിട്ട് അഞ്ച് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ യാതൊരു സൂചനയും ലഭിച്ചില്ലെന്ന് ശിവകുമാർ പറഞ്ഞു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

പരാതി സ്വീകരിച്ച അഞ്ചാലുംമൂട് പോലീസ് കേസന്വേഷണം ആരംഭിച്ചു. വാഹനത്തെ സംബന്ധിച്ച് വിവരമുള്ളവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലോ തന്നെയോ വിവരമറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു. ശിവകുമാറിനെ ബന്ധപ്പെടാൻ: 9847091070.

(- ഇത്തരം മോഷണങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ സിസിടിവി ക്യാമറകൾ ഉള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും ഹാൻഡിൽ ലോക്കിനൊപ്പം അധിക ലോക്കുകളോ ചെയിൻ ലോക്കുകളോ ഉപയോഗിക്കാനും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് ഓർമ്മപ്പെടുത്തുന്നു.)

Post a Comment

0 Comments