സ്വന്തം ലേഖകൻ
ആലുവ : മരവും വൈദ്യുതി പോസ്റ്റും വീണ് സൈക്കിൾ യാത്രികനായ 10 വയസുരാന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്പാട്ടു വീട്ടിൽ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ മുഹമ്മദ് ഇർഫാനാണ് മരണപ്പെട്ടത്.
മരിച്ച ഇർഫാൻ ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകിട്ട് 6.15ന് ദേശം-കാലടി റോഡിൽ ഗാന്ധിപുരം കവലയിൽ തെക്ക് വശത്തെ ഇടവഴിയിലെ പാറോത്തുംമൂല ഭാഗത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്നു ഇർഫാൻ. ഈ സമയം വഴിയോരത്തെ പറമ്പിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ പതിക്കുകയും മരവും, പോസ്റ്റും കൂടി ഇർഫാന്റെ ദേഹത്ത് വീഴുകയുമായിരുന്നു. അപകടത്തെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഗ്രാമപഞ്ചായത്തംഗം നഹാസ് കളപ്പുരയിലിന്റെ നേതൃത്വത്തിൽ ഉടനെ ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
.jpg)
0 Comments