സ്വന്തം ലേഖകൻ
കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുളവന സ്വദേശി സനലിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കൃഷ്ണ കുമാറിനെ സ്വീകരിക്കാൻ വന്നപ്പോൾ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി.
സിപിഐഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു സ്ഥാനാര്‍ത്ഥി നൽകിയ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.
മുളവന ചന്തമുക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്ക് പറ്റുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിജെപി പ്രവര്‍ത്തകനായ സനലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സനലിന്റെ കൈയിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടാണ് കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്കേറ്റതെന്ന് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചു.
മുളവന ചന്തമുക്കില്‍ വച്ചായിരുന്നു സംഭവം. ഇയാള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയതായിരുന്നു.
മാലയണിയിക്കുന്നതിനിടെ അബദ്ധവശാല്‍ താക്കോല്‍ കണ്ണില്‍ കൊണ്ടതാണെന്നും മനപ്പൂര്‍വം ചെയ്തതല്ലെന്നും സനല്‍ പോലീസിനോടു പറഞ്ഞു. ഇന്നലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റത്.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തില്‍ സിപിഎമ്മിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് കുണ്ടറ പോലീസ് സ്‌റ്റേഷനിലാണ് കൃഷ്ണകുമാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കുണ്ടറ പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
.jpg)
0 Comments