banner

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതനായി മത്സരിക്കാനിറങ്ങി!, മുന്‍ കര്‍ണാടക മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ പുറത്താക്കി ബി.ജെ.പി, ആറ് വർഷം കട്ടപ്പൊക


സ്വന്തം ലേഖകൻ
ബെംഗളൂരു : കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ്. ഈശ്വരപ്പയെ ബി ജെ പിയിൽ നിന്ന് പുറത്താക്കി. സ്വതന്ത്രനായി ശിവമോഗയില്‍ മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഹവേരിയില്‍ മകന്‍ കാന്തേഷിന് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ. രാഘവേന്ദ്രയ്‌ക്കെതിരെ വിമതനായി മത്സരിക്കുന്നുണ്ട് ഈശ്വരപ്പ.

വിമത നീക്കത്തില്‍ നിന്ന് അദ്ദേഹത്തെ അനുയയിപ്പിക്കാന്‍ ബി.ജെ.പി. നേതൃത്വം ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു. കര്‍ണാടക ബി.ജെ.പിയില്‍ യെദ്യൂരപ്പ വിഭാഗം വീണ്ടുംപിടിമുറുക്കിയതില്‍ ഈശ്വരപ്പ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Post a Comment

0 Comments