
കൊല്ലം : കേരളത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന് നൂറു ശതമാനം ഒത്താശ ചെയ്തു കൊടുക്കുകയാണ് യുഡിഎഫ് എന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. ഇന്ന് ഇരവിപുരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എല്ലാവരും സന്തോഷമായി നിൽക്കുന്നത് കളഞ്ഞ് മറ്റു ചില സംസ്ഥാനങ്ങളിലെ പോലെ വിദ്വേഷവും വെറുപ്പും കുത്തിവെച്ച് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ അടിച്ച് കേരളം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന് നൂറു ശതമാനം ഒത്താശ ചെയ്തു കൊടുക്കുകയാണ് യുഡിഎഫ്. യുഡിഎഫ് ഒരു അത്ഭുത പാർട്ടിയായി മാറുകയാണ്. കേരളത്തിനെ ബിജെപി ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ, അമ്മമാരുടെ ക്ഷേമപെൻഷൻ വരെ കൊടുക്കാൻ പറ്റാതെ മുറുക്കിയപ്പോൾ എല്ലാവരും ഒറ്റസ്വരത്തിൽ ഡൽഹിയിലേക്ക് സമരം ചെയ്യാൻ പോയി. ഒരാളെ കണ്ടില്ല 10 വർഷമായി ഇവിടെ കറങ്ങി നടക്കുന്ന ഒരാളെ. കേരളത്തെ സുഖസൗകര്യങ്ങളോടെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് ബിജെപി പറയുമ്പോൾ അതിന് ഒത്താശ ചെയ്ത് കൊടുക്കുകയാണ് യുഡിഫ് എന്ന് മുകേഷ് പറഞ്ഞു.
ബിജിൻലാൽ എന്ന എഴുത്തുകാരൻ തന്റെ കവിത സമാഹാരം നൽകി മുകേഷിനെ സ്വീകരിച്ചു. തന്റെ നാല്പത്തിയൊന്ന് വർഷത്തെ അഭിനയ കാലത്തെ ഓർമ്മകളും മുകേഷ് പങ്കുവച്ചു. ഭിന്നശേഷിക്കാരനായ ഫാറൂഖ് മുക്കത്ത് നടന്ന സ്വീകരണ പരിപാടിയിൽ ബുക്ക് നൽകി സ്വീകരിച്ചു. നൗഷാദ് എംഎൽഎ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
0 Comments