banner

ഒന്നേകാൽ കോടിയുടെ നവകേരള ബസ് കട്ടപ്പുറത്ത്!, വിചാരിച്ച പദ്ധതികളെല്ലാം മന്ത്രി മാറിയതോടെ അവതാളത്തിലായി

Published from Blogger Prime Android App
തിരുവനന്തപുരം : നവകേരള സദസ്സിന് ഉപയോഗിച്ച ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സില്‍ ‘കട്ടപ്പുറത്ത്’. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല.

ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ നിര്‍മ്മാണം തടസ്സപ്പെട്ടു.

Post a Comment

0 Comments